തെ​റ്റാ​യ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​ത്; ന​ട​പ​ടി സ്വീ​ക​രി​ക്കും

കു​വൈ​ത്ത് സി​റ്റി: വി​വ​ര​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക സ്രോ​ത​സ്സു​ക​ളെ ആ​ശ്ര​യി​ക്കാ​നും, കിം​വ​ദ​ന്തി​ക​ളോ സ്ഥി​രീ​ക​രി​ക്കാ​ത്ത വാ​ർ​ത്ത​ക​ളോ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും, ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ന​ൽ​കു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​നും മ​ന്ത്രി​സ​ഭ പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും അ​ഭ്യ​ർ​ഥി​ച്ചു. മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള തു​ട​ർ​ച്ച​യാ​യ അ​പ്‌​ഡേ​റ്റു​ക​ൾ സ​ർ​ക്കാ​ർ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ ന​ൽ​കും.

സ​മൂ​ഹ സു​ര​ക്ഷ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. സം​ശ​യാ​സ്പ​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​ടി​യ​ന്ത​ര ഹോ​ട്ട്‌​ലൈ​ൻ (112) വ​ഴി ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. റി​പ്പോ​ർ​ട്ടു​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യും വേ​ഗ​ത്തി​ലും കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് അ​ടി​യ​ന്ത​ര സം​ഘ​ങ്ങ​ൾ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും വി​വ​ര​ങ്ങ​ൾ ഔ​ദ്യോ​ഗി​ക ചാ​ന​ലു​ക​ൾ വ​ഴി അ​ത​ത് സ​മ​യ​ത്ത് ന​ൽ​കു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. 

Tags:    
News Summary - Don't spread false messages; action will be taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.