ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഓപൺ ഹൗസിൽ അംബാസഡർ സിബി ജോർജ് സംസാരിക്കുന്നു

അനധികൃത മാർഗങ്ങളിലൂടെ കുവൈത്തിലേക്ക് വരരുത് -അംബാസഡർ

കുവൈത്ത് സിറ്റി: വ്യക്തമായ തൊഴിൽ കരാറിന്റെയും കൃത്യമായ രേഖകളുടെയും അടിസ്ഥാനത്തിലല്ലാതെ അനധികൃത മാർഗങ്ങളിലൂടെ കുവൈത്തിലേക്ക് ജോലിക്കായി വരരുതെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു. ഈ വർഷം എംബസിയിൽ 1688 ഗാർഹിക തൊഴിലാളികളിൽനിന്ന് പരാതി ലഭിച്ചു.

രേഖകൾ പരിശോധിച്ചപ്പോൾ ഇവരിൽ ഏതാണ്ട് എല്ലാവരും അനധികൃതമായി വന്നവരാണ്. എന്നാലും, കുവൈത്ത് അധികൃതരുടെ സഹായത്തോടെ അവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ കഴിഞ്ഞു.

ഈ വർഷം മാത്രം 305 സ്ത്രീകൾ ഉൾപ്പെടെ 395 വീട്ടുജോലിക്കാർക്ക് എംബസി അഭയം നൽകി. എംബസിയിൽനിന്ന് വിമാന ടിക്കറ്റ് എടുത്താണ് മിക്കവരും ഇന്ത്യയിലേക്ക് പോയത്. ഇവരിൽ ഭൂരിഭാഗവും മതിയായ രേഖകളില്ലാതെയും തൊഴിൽ കരാറുകളില്ലാതെയും എത്തിയവരാണെന്ന് വീണ്ടും ഊന്നിപ്പറയുന്നു. ഇടനിലക്കാരെയോ അനധികൃത ഏജന്റുമാരെയോ പ്രോത്സാഹിപ്പിക്കരുത്. എംബസിക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ നമ്പറുണ്ട്. ന്യായമായ എന്ത് ആവശ്യങ്ങൾക്കും എംബസി കൂടെയുണ്ടാകുമെന്നും അംബാസഡർ സിബി ജോർജ് വ്യക്തമാക്കി.

Tags:    
News Summary - Do not come to Kuwait through illegal means - Ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.