കുവൈത്ത് സിറ്റി: ഫർവാനിയ ദജീജിലുണ്ടായ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം. സിക്സ്ത് റിങ് റോഡിന് സമീപം ദജീബ് റൗണ്ട് എബൗട്ടിന് അടുത്തുള്ള വ്യാപാര സമുച്ചയത്തിലാണ് ബുധനാഴ്ച പുലർച്ചെ തീപടർന്നത്. ഫർണിച്ചർ ഗോഡൗണിലാണ് തീപടർന്നത്. ആറ് യൂനിറ്റുകളിൽനിന്നുള്ള 120 അഗ്നിശമന സേനാംഗങ്ങൾ ഏറെ പണിപ്പെട്ട് രാത്രിയോടെയാണ് തീയണച്ചത്. പുലർച്ചെ 3.49നാണ് അഗ്നിശമന വിഭാഗത്തിന് തീപിടിത്തം സംബന്ധിച്ച് വിവരം ലഭിക്കുന്നത്.
രക്ഷാപ്രവർത്തനം ഉച്ചക്ക് ശേഷവും നീണ്ടു. ആളപായമില്ല. സാധന സാമഗ്രികൾ കത്തിനശിച്ചതിൽ കോടികളുടെ നഷ്ടമുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.