കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികൾക്ക് സമരത്തിനോ പ്രതിഷേധ പ്രകടനങ്ങൾക്കോ അനുമതിയില്ലെന്നും നിയമവിരുദ്ധമായി പ്രതിഷേധ പ്രകടനം നടത്തുന്നവരെ നാടുകടത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇന്ത്യയിലെ പ്രവാചക നിന്ദക്കെതിരെ ഫഹാഹീലിൽ പ്രതിഷേധിച്ച ഈജിപ്ത് പൗരന്മാർ ഉൾപ്പെടെയുള്ളവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇവരെ നാടുകടത്താനാണ് തീരുമാനം. പ്രവാചക നിന്ദക്കെതിരെ വ്യക്തമായ നിലപാടുള്ള രാജ്യമാണ് കുവൈത്ത്. അതേസമയം, ഏത് വിഷയത്തിലായാലും നിയമം അനുസരിക്കാൻ മുഴുവൻ രാജ്യനിവാസികളും ബാധ്യസ്ഥരാണെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.