പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അസ്സബാഹ് യോഗത്തിൽ
Posted On
date_range Updated On
date_range വിമാനത്താവളത്തിലെ വികസന പദ്ധതിപ്രതിരോധ മന്ത്രി വിലയിരുത്തി
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വികസന പദ്ധതികൾ പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അസ്സബാഹ് അവലോകനം ചെയ്തു. സിവിൽ ഏവിയേഷൻ സംവിധാനത്തിന്റെ സുരക്ഷയും പ്രവർത്തന കാര്യക്ഷമതയും ഉയർത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ വ്യോമഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്താനും ദേശീയ വികസന ലക്ഷ്യങ്ങൾ പിന്തുണക്കാനുമുള്ള ശ്രമങ്ങൾ സന്ദർശനത്തിൽ വിലയിരുത്തി.
അതോറിറ്റിയുടെ ആസ്ഥാനത്ത് എത്തിയ പ്രതിരോധ മന്ത്രിയെ പി.എ.സി.എ പ്രസിഡന്റ് ശൈഖ് ഹുമൗദ് മുബാറക് അൽ ഹുമൗദ് അസ്സബാഹ് സ്വീകരിച്ചു. മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.