കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തില്‍ ലിഫ്റ്റില്‍നിന്ന് വീണുമരിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശി നവാസ് (34) ആണ് മരിച്ചത്. നാട്ടിലേക്ക് പോവുന്ന സുഹൃത്തിന്‍െറ കൈയില്‍ സാധനങ്ങള്‍ കൊടുത്തയക്കാന്‍ പോയതാണ്. മുകളിലേക്കുപോയ ലിഫ്റ്റിന്‍െറ വാതില്‍ സാങ്കേതിക തകരാര്‍ മുലം തുറക്കുകയും പ്ളാറ്റ്ഫോം നോക്കാതെ അകത്ത് കയറിയ നവാസ് താഴേക്കുവീഴുകയുമായിരുന്നു. പിന്നീട് ലിഫ്റ്റ് നവാസിന്‍െറ മേല്‍ പതിച്ചു. ഫയര്‍ഫോഴ്സ് നാലുമണിക്കൂര്‍ പ്രയത്നിച്ചാണ് മൃതദേഹം പുറത്തെടുത്തത്. മംഗഫ് നൈസ് ചിക്കന്‍ ബില്‍ഡിങ്ങില്‍ ശനിയാഴ്ച രാവിലെ ഏഴിനാണ് സംഭവം. മംഗഫില്‍ സ്കൂള്‍ കുട്ടികള്‍ക്കായി ട്രാന്‍സ്പോര്‍ട്ടേഷന്‍ നടത്തുകയായിരുന്നു നവാസ്. ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.