കുവൈത്ത് സിറ്റി: രാജ്യത്ത് കർഫ്യൂ നിയമലംഘനത്തിന് അറസ്റ്റിലയാവരിൽ പകുതിയും മദ്യലഹരിയിലായിരുന്നെന്ന് റ ിപ്പോർട്ട്. ഇവരെ പ്രോസിക്യൂഷന് കൈമാറി. മാനസികാസ്വാസ്ഥ്യമുള്ള ഒരാളെയും പിടികൂടി. മറ്റുള്ള കേസുകൾ ആഭ്യന്തര മന്ത്രാലയമാണ് അന്വേഷിക്കുന്നത്.
ശിക്ഷാർഹമായ പെരുമാറ്റം എന്ന വകുപ്പിൽ പെടുത്തിയാണ് ഇവർക്കെതിരായ കുറ്റപത്രം. സ്വദേശികളും വിദേശികളും കർഫ്യൂ കർശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് ആവശ്യപ്പെട്ടു. അതിനിടെ കർഫ്യൂ ലംഘിക്കുന്നതിനെ കുറിച്ച് വിഡിയോ എടുത്ത് പ്രചരിപ്പിച്ച സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.