കുവൈത്ത് സിറ്റി: രാജ്യാതിർത്തികൾ കടന്നുള്ള സംഘടിത കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ അ ന്താരാഷ്ട്ര തലത്തിൽ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് കുവൈത്ത്. ന്യൂയോർക്കിൽ യു.എ ൻ സുരക്ഷ കൗൺസിൽ യോഗത്തിൽ കുവൈത്തിെൻറ സ്ഥിരം പ്രതിനിധി മൻസൂർ അൽ ഉതൈബിയാണ് ഇക്കാര ്യം ആവശ്യപ്പെട്ടത്. കുറ്റകരമായ സാമൂഹിക പശ്ചാത്തലങ്ങളിൽനിന്ന് അതത് മേഖലയിലെ ജനങ്ങളെ അകറ്റുന്നതിന് മേഖലാതലത്തിലും അന്താരാഷ്ട്ര തലത്തിലും ശ്രമം ഉണ്ടാവണം. രാജ്യാതിർത്തി കടന്നുള്ള സംഘടിത കുറ്റകൃത്യങ്ങൾ രാജ്യാന്തര സ്ഥിരതക്ക് കടുത്ത ഭീഷണിയായിത്തീരുന്നുണ്ട്.
ആയുധങ്ങളും ലഹരിമരുന്നുകളും തുടങ്ങി മനുഷ്യക്കടത്ത് വരെ സംഘടിത രൂപത്തിൽ നടത്തിവരുന്ന പ്രവണത കൂടിവരികയാണ്.
പല രാജ്യങ്ങളിലെയും സ്ഥിരതക്കും സുരക്ഷിതത്വത്തിനും അവർ ഭീഷണിയായിത്തീരുന്നു. ഭീകര സംഘങ്ങളാണ് പ്രധാനമായും കുറ്റകൃത്യങ്ങളിലൂടെ നേട്ടം കൊയ്യുന്നത്. മയക്കുമരുന്ന് വിപണനമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് രാജ്യാന്തര സമൂഹത്തിെൻറ ക്രിയാത്മക ഇടപെടലുകൾ വേണം.
അന്താരാഷ്ട്ര വേദികൾ പാസാക്കിയ പ്രമേയങ്ങളും നിയമങ്ങളും കർശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ഇതിന് എല്ലാ മേഖലയിൽനിന്നും സഹകരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.