കുവൈത്ത് സിറ്റി: കഴിഞ്ഞവർഷം കുവൈത്തിൽ കുട്ടികൾക്കെതിരെ 60 ലൈംഗികാതിക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ആരോഗ്യമന്ത്രാലയത്തിലെ കുട്ടികളുടെ സംരക്ഷണ വിഭാഗം തയാറാക്കിയ സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
ശാരീരിക പീഡനമുൾപ്പെടെ 616 സംഭവങ്ങളാണ് ആകെ രജിസ്റ്റർ ചെയ്തത്. ഇതിൽ 232 ശാരീരിക പീഡനങ്ങളും 182 കുട്ടികളോടുള്ള അവഗണനയും 60 ലൈംഗിക പീഡനങ്ങളുമാണ്. കുടുംബത്തിൽനിന്നാണ് കുട്ടികൾ അധികവും പീഡനങ്ങൾ നേരിടുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പിതാവോ സഹോദരനോ അമ്മാവനോ പിതാമഹനോ ആണ് പല സംഭവങ്ങളിലും പ്രതിസ്ഥാനത്തുള്ളത്. സ്കൂളുകളിൽനിന്നും വീട്ടിലെ ജോലിക്കാരിൽനിന്നും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കുട്ടികളോടുള്ള മോശം പെരുമാറ്റം ഇല്ലാതാക്കുന്നതിന് വേണ്ടിവന്നാൽ പുതിയ നിയമനിർമാണത്തെ കുറിച്ച് ആലോചിക്കുമെന്ന് ബന്ധപ്പെട്ട വകുപ്പ് മേധാവി ഡോ. മുന അൽ ഖവാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.