കെ.ഇ.എ ഖൈത്താൻ ഏരിയ ക്രിക്കറ്റ് ടൂർണമെൻറ് ജേതാക്കളായ കെ.ഇ.എ ഫർവാനിയ ടീം
ട്രോഫി ഏറ്റുവാങ്ങുന്നു
കുവൈത്ത് സിറ്റി: കാസർകോട് ജില്ല അസോസിയേഷൻ (കെ.ഇ.എ) ഖൈത്താൻ ഏരിയ സംഘടിപ്പിച്ച ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ക്രിക്കറ്റ് ടൂർണമെൻറിൽ കുട്ല ടൈഗേസിനെ പരാജയപ്പെടുത്തി കെ.ഇ.എ ഫർവാനിയ ജേതാക്കളായി.വിജയികൾക്ക് ആലുക്കാസ് എക്സ്ചേഞ്ച് അസിസ്റ്റൻറ് മാനേജർ അബ്ദുൽ അസീസ്, കെ.ഇ.എ ആക്ടിങ് പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി, ചീഫ് പാട്രൺ സത്താർ കുന്നിൽ എന്നിവർ ട്രോഫി കൈമാറി.
സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, അഡ്വൈസറി അംഗങ്ങൾ, ഖൈത്താൻ ഏരിയ ഭാരവാഹികൾ എന്നിവർ മറ്റു സമ്മാനങ്ങൾ വിതരണം ചെയ്തു. ഖൈത്താൻ ഏരിയ പ്രസിഡൻറ് ഹമീദ് അധ്യക്ഷത വഹിച്ചു. കെ.ഇ.എ ആക്ടിങ് പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ജോയ് ആലുക്കാസ് എക്സ്ചേഞ്ചിനുള്ള ഉപഹാരം ഖൈത്താൻ ഏരിയ വൈസ് പ്രസിഡൻറ് കബീർ മഞ്ഞപ്പാറ അസി. മാനേജർ അബ്ദുൽ അസീസിന് കൈമാറി.
സെക്രട്ടറി അഷറഫ് കോളിയടുക്കം സ്വാഗതവും ഖാലിദ് പള്ളിക്കര നന്ദിയും പറഞ്ഞു. സലാം കളനാട്, കെ.ഇ.എ സ്പോർട്സ് കൺവീനർ സമിയുള്ള, ടൂർണമെൻറ് കൺവീനർ കുമാർ പുല്ലൂർ, സമ്പത്ത് മുള്ളേരിയ, സാജിദ് സുൽത്താൻ, ഖുതുബുദ്ദീൻ, മുനീർ ബെലക്കാട്, നിസാം മൗക്കോട്, മമ്മു എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.