കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി ക്രിക്കറ്റ് കൂട്ടായ്മായ ക്യു.എയ്റ്റ് കേരളൈറ്റ് ഏകദിന ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു. ജനുവരി 30ന് രാവിലെ 6.30ന് തുടങ്ങുന്ന മത്സരത്തിൽ തൊണ്ണൂറിൽപരം ക്രിക്കറ്റ് പ്രതിഭകൾ പങ്കെടുക്കുമെന്ന് സംഘാടകരായ അരുൺ പിറവം, സുനിൽ, മുസ്തഫ, അരുൺ രാജ്, ജോയൽ ജോസ്.
താരിഖ് ഒമർ എന്നിവർ അറിയിച്ചു. ഡ്രാഗൻസ് കുവൈത്ത് 1 ടീമിനെ ദീപക് വിജയനും ഡ്രാഗൻസ് കുവൈത്ത് 2 ടീമിനെ ഷിമു ലാലും കോബ്രാസ് കുവൈത്ത് 1 നെ ഷിബു രാജും കോബ്രാസ് കുവൈത്ത് 2 നെ ജവാൻ അസീമും നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.