കോവിഡ്​ 19: കുവൈത്തിലെ മാർക്കറ്റിൽ ലേലം നിർത്തി

കുവൈത്ത് സിറ്റി: കോവിഡ് -19 നിയന്ത്രിക്കുന്നതി​​െൻറ ഭാഗമായി മത്സ്യമാര്‍ക്കറ്റുകളിലും പച്ചക്കറി, പഴവര്‍ഗ മാര് ‍ക്കറ്റുകളിലും നടത്തുന്ന ലേലം വിളി നിര്‍ത്തണമെന്ന്​ വാണിജ്യവ്യവസായ മന്ത്രാലയം അറിയിച്ചു.

വെള്ളിയാഴ്​ച മുതല്‍ ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിയമം പാലിക്കണമെന്നും മന്ത്രാലയം വ്യക്​തമാക്കി. മന്ത്രിസഭയുടെയും ആരോഗ്യമന്ത്രാലയത്തി​​െൻറയും പ്രത്യേക നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് തീരുമാനമെന്നു മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. എല്ലാ ഭക്ഷണ പദാർഥങ്ങള്‍ക്കും നിശ്ചയിച്ച വില മാത്രമേ ഈടാക്കാവൂ എന്നും വാണിജ്യ വ്യവസായ മന്ത്രി ഖാലിദ് അല്‍ റൗദാന്‍ വ്യക്തമാക്കി.

Tags:    
News Summary - covid updates kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.