കുവൈത്ത് സിറ്റി: രാജ്യനിവാസികളുടെ ആരോഗ്യ പരിരക്ഷക്ക് കർഫ്യൂ ഏർപ്പെടുത്തൽ അനിവാര്യമാണെന്ന് സഫ അൽ ഹാഷിം എം.പി പറഞ്ഞു. ഫർവാനിയ, സാൽമിയ, ഖൈത്താൻ, ജലീബ് അൽ ശുയൂഖ് തുടങ്ങി വിദേശികൾ കൂടുതൽ ഉള്ള ഭാഗങ്ങളിലെങ്കിലും കർഫ്യൂ ഏർപ്പെടുത്തണം.
ഇൗ ഭാഗങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങി നടക്കുകയാണ്. നമ്മുടെ രക്ഷിതാക്കളുടെ ജീവൻ രക്ഷിക്കാൻ നാം െഎസൊലേഷന് വിധേയപ്പെടണം. വീട്ടിലിരിക്കണമെന്ന നിർദേശം ജനം അനുസരിക്കുന്നില്ലെങ്കിൽ കർഫ്യൂ ഏർപ്പെടുത്തുക തന്നെയാണ് വഴി.
ഫാമുകളിലും തോട്ടങ്ങളിലും കഴിയുന്നവർ കുടുംബസംഗമങ്ങൾ ഒഴിവാക്കണം. റെസ്റ്റാറൻറുകളിൽനിന്നും ഫുഡ് ഡെലിവറി സർവിസ് നൽകുന്നവരിൽനിന്നും ഭക്ഷണം എത്തിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും. ഇൗ വിഷയം താൻ വാണിജ്യമന്ത്രി ഖാലിദ് അൽ റൗദാെൻറ ശ്രദ്ധയിൽപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.