24 മണിക്കൂർ കർഫ്യൂ എന്ന് പ്രചാരണം; സൂപ്പർ മാർക്കറ്റുകളിൽ വൻ തിരക്ക്​

കുവൈത്ത്​ സിറ്റി: 24 മണിക്കൂർ കർഫ്യൂ വരുന്നു എന്ന പ്രചാരണം വന്നതോടെ വ്യാഴാഴ്​ച ഉച്ചമുതൽ സൂപ്പർ മാർക്കറ്റുകളി ൽ വൻ തിരക്ക്​. എന്നാൽ, ഇത്തരത്തിൽ ഒരു അറിയിപ്പും ഒൗദ്യോഗിക തലത്തിൽ ഉണ്ടായിട്ടില്ല.

ആളുകൾ സാധനങ്ങൾ കൂട്ടത്തോടെ വാങ്ങി സംഭരിക്കുകയാണ്​. രാജ്യവ്യാപകമായി വാട്​സാപിൽ ഇൗ പ്രചാരണമുണ്ട്​. അതുകൊണ്ടുതന്നെ എല്ലായിടത്തും എല്ലായിടത്തും തിരക്കുണ്ട്​.

കർഫ്യൂ വൈകീട്ട്​ അഞ്ചുമണിക്ക്​ ആരംഭിക്കുന്നതിനാൽ വ്യാഴാഴ്​ച ഉച്ചമുതലാണ്​ കടകളിൽ തിരക്ക്​ അനുഭവപ്പെട്ടത്​. കൃത്യം അഞ്ചുമണി മുതൽക്ക്​ തന്നെ പൊലീസ്​ നിരോധനാജ്​ഞ നടപ്പാക്കുന്നുണ്ട്​. ​

അവശ്യസാധനങ്ങൾക്ക്​ ക്ഷാമം വരില്ലെന്നും മൊത്തമായി വാങ്ങി സംഭരിക്കേണ്ടതില്ലെന്നും നേരത്തെ അധികൃതർ വ്യക്​തമാക്കിയിട്ടുണ്ട്​. വെള്ളിയാഴ്​ചക്ക്​ മുമ്പുള്ള ദിവസമായതും തിരക്ക്​ കൂടാൻ കാരണമായിട്ടുണ്ട്​.

Tags:    
News Summary - covid update kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.