കോവിഡ്​ ചികിത്സ: രണ്ട്​ മരുന്നുകൾക്ക്​ അംഗീകാരം

കുവൈത്ത്​ സിറ്റി: കോവിഡ്​ ചികിത്സയുമായി ബന്ധപ്പെട്ട്​ രണ്ട്​ മരുന്നുകൾക്ക്​ കുവൈത്ത്​ ആരോഗ്യ മന്ത്രാലയത്തിലെ മരുന്ന്​ നിയന്ത്രണ വിഭാഗം അംഗീകാരം നൽകി. 12 വയസ്സിന്​ മുകളിലുള്ളവർക്ക്​ നൽകുന്ന Bamlanivimab, വെൻറിലേറ്ററിൽ കഴിയുന്ന മുതിർന്നവർക്കും രണ്ട്​ വയസ്സിന്​ മുകളിലുള്ളവർക്കും നൽകുന്ന Barcitinib എന്നീ മരുന്നുകൾക്കാണ്​ അധികൃതർ അംഗീകാരം നൽകിയത്​. മരുന്നുനിയന്ത്രണ വിഭാഗം ​തലവൻ ഡോ. അബ്​ദുല്ല അൽ ബദർ അറിയിച്ചതാണിത്​. Bamlanivimab മരുന്ന്​ അംഗീകരിക്കുന്ന മൂന്നാമത്​ രാജ്യമാണ്​ കുവൈത്ത്​. അമേരിക്ക, കാനഡ എന്നിവയാണ്​ മറ്റു രാജ്യങ്ങൾ. യു.എസ്​ ഫുഡ്​ ആൻഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷ​െൻറ അംഗീകാരമുള്ള Barcitinib അംഗീകരിക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ്​ കുവൈത്ത്​. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.