കുവൈത്ത് സിറ്റി: മാര്‍ച്ച് മാസത്തില്‍ രാജ്യത്തെ ആറ് സഹകരണ സംഘങ്ങളിൽ 14 ദശലക്ഷം ദീനാറിെൻറ കച്ചവടം നടന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. 2019 മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് 2.6 ദശലക്ഷം ദീനാറിെൻറ വർധനവാണുണ്ടായത്. അവസാന ദിവസങ്ങളിലെ കൂടി കണക്കിലെടുക്കുേമ്പാൾ തുക പിന്നെയും വർധിക്കും. കോവിഡിനെ തുടര്‍ന്ന് മറ്റു വാണിജ്യ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് സഹകരണ സംഘങ്ങളിൽ വിൽപന കൂടാൻ കാരണം.
ക്ഷാമം വരുമെന്ന ഭീതിയിൽ ആളുകൾ വൻതോതിൽ സാധനങ്ങൾ വാങ്ങി സംഭരിച്ചിട്ടുമുണ്ട്. രാജ്യത്ത് പ്രഖ്യാപിച്ച ഭാഗിക നിരോധനാജ്ഞയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ പുതിയ പരിഷ്‌കാരങ്ങള്‍ മൂലം ഈ മേഖലയില്‍ അടുത്ത ദിവസങ്ങളിലും കൂടുതല്‍ കച്ചവടം നടക്കാന്‍ സാധ്യതയുണ്ട്. സൗജന്യമായി ജനവാസ കേന്ദ്രങ്ങളിൽ സാധനങ്ങള്‍ എത്തിക്കുന്നത് സഹകരണ സംഘങ്ങളുടെ വിൽപനയിൽ പ്രതിഫലിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.