കോ​വി​ഡ്​ കാ​ല സേ​വ​നം നാ​ഷ​ന​ൽ ഗാ​ർ​ഡി​ൽ​നി​ന്ന് വി​ര​മി​ച്ച​വ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ കാ​ല സേ​വ​ന​ത്തി​നാ​യി കു​വൈ​ത്ത്​ നാ​ഷ​ന​ൽ ഗാ​ർ​ഡി​ൽ​നി​ന്ന്​ വി​ര​മി​ച്ച​വ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. തി​രി​ച്ചു​വി​ളി​ക്കേ​ണ്ട​വ​രു​ടെ പ​ട്ടി​ക നാ​ഷ​ന​ൽ ഗാ​ർ​ഡ്​ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. മു​ൻ​കാ​ല​ത്ത്​ മി​ക​ച്ച സേ​വ​നം ന​ൽ​കി​യ​വ​രെ​യും അ​നു​ഭ​വ​സ​മ്പ​ന്ന​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ൽ മ​റ്റു വ​കു​പ്പു​ക​ളെ പോ​ലെ സ്​​തു​ത്യ​ർ​ഹ​മാ​യ​ സേ​വ​ന​മാ​ണ്​ നാ​ഷ​ന​ൽ ഗാ​ർ​ഡ്​ നി​ർ​വ​ഹി​ച്ചു​വ​രു​ന്ന​ത്. 

ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി നി​ർ​മാ​ണ​ത്തി​ലും ക​ർ​ഫ്യൂ സ​മ​യ​ങ്ങ​ളി​ലെ നി​രീ​ക്ഷ​ണ​ത്തി​ലും ലോ​ക്ഡൗ​ണു​ള്ള പ്ര​ദേ​ശ​ങ്ങ​ളു​ടെ പ്ര​വേ​ശ​ക​വാ​ട​ങ്ങ​ളി​ലും അ​വ​ർ ക​ർ​മ​നി​ര​ത​രാ​ണ്. പു​തു​താ​യി ചു​മ​ത​ല​യേ​ൽ​പി​ക്കു​ന്ന​വ​രെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കു​ക​യും ഹ്ര​സ്വ​കാ​ല പ്ര​ത്യേ​ക പ​രി​​ശീ​ല​നം ന​ൽ​കു​ക​യും ചെ​യ്യു​മെ​ന്ന്​ കെ.​എ​ൻ.​ജി അ​സോ​സി​യേ​റ്റ്​ ഫോ​ർ റി​സോ​ഴ്​​സ്​ മാ​നേ​ജ്​​മ​െൻറ്​ ബ്രി​ഗേ​ഡി​യ​ർ റി​യാ​ദ്​ മു​ഹ​മ്മ​ദ്​ ത​വാ​രി പ​റ​ഞ്ഞു. കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രോ​ഗം ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടാ​യി​ട്ടും രാ​ഷ്​​ട്ര​ത്തി​നാ​യി സേ​വ​നം ചെ​യ്യാ​ൻ സ​ന്ന​ദ്ധ​മാ​യ മു​ൻ ജീ​വ​ന​ക്കാ​രെ അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു. രാ​ഷ്​​ട്ര​ത്തി​നാ​യി സേ​വ​നം ചെ​യ്യാ​നും മു​ൻ​കാ​ല സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​യി ചേ​രാ​നും അ​വ​സ​രം ന​ൽ​കി​യ​തി​ൽ സ​​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച്​ നി​ര​വ​ധി മു​ൻ നാ​ഷ​ന​ൽ ഗാ​ർ​ഡ്​ അം​ഗ​ങ്ങ​ൾ രം​​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - covid-national guard-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.