കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ക്രമേണ ലഘൂകരിക്കുന്നതിന് ശ്രമം നടക്കുന്നുവെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്. അവധി പെരുന്നാളിന് ശേഷം അവസാനിപ്പിക്കുന്നത് പരിഗണനയിലാണ്.
കുവൈത്തിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് വ്യാപിച്ചതായി തദ്ദേശീയ മാധ്യമങ്ങളിൽ വന്ന വാർത്ത സത്യമല്ലെന്നും എല്ലാ വിവരങ്ങളും ആരോഗ്യ മന്ത്രാലയം സുതാര്യമായി അറിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും കൈ ഇടക്കിടെ കഴുകണമെന്നും മുഖത്ത് തൊടരുതെന്നും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.