കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് ഭീതി പൂർണമായും ഒഴിയുന്നു. കഴിഞ്ഞ ഏതാനും ദിവസമായി കോവിഡ് പോസിറ്റിവ് കേസുകൾ താഴ്ന്ന നിലയിലേക്ക് എത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് രോഗാവസ്ഥ കുറയുന്നതായി സൂചിപ്പിക്കുന്ന സ്ഥിതിവിവരക്കണക്കുകളും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം രണ്ടര വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തുന്നത് തുടരുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. കോവിഡ് ബാധിച്ചവരെ പ്രവേശിപ്പിക്കുന്ന തീവ്രപരിചരണ വിഭാഗങ്ങളിൽ സെപ്റ്റംബർ ഒമ്പതു മുതൽ രോഗികളില്ല. ആഗസ്റ്റ് 13ന് ശേഷം വൈറസ് ബാധമൂലം മരണവും രേഖപ്പെടുത്തിയിട്ടില്ല. ആഗസ്റ്റ് 17ന് ശേഷം രോഗബാധിതരുടെ എണ്ണം 100ൽ താഴെയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ മാസം ആദ്യം മുതൽ പ്രത്യേക വാർഡിൽ ചികിത്സക്കെത്തുന്ന ആളുകളുടെ എണ്ണം 10ൽ താഴെയാണ്.
കോവിഡ് കേസുകൾ കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ വിവിധയിടങ്ങളിലെ പ്രത്യേക പരിചരണ കേന്ദ്രങ്ങൾ ആരോഗ്യ വിഭാഗം നിർത്തലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.