??? ??????? ??? ????? ??????? ????????? ??????????????

കഴിവുകൾ രാകി മിനുക്കാം ഇൗ കോവിഡ്​ കാലത്ത്​

കുവൈത്ത്​ സിറ്റി: കോവിഡ്​ കാലത്ത്​ വീട്ടിലിരിക്കാൻ നിർബന്ധിതരായവർ വെറുതെ ചടഞ്ഞിരുന്നും അമിതമായി ഉറങ്ങിയും ബോറൻ ജീവിതം നയിക്കണമെന്നില്ല. ഒരുപാട്​ കാര്യങ്ങൾ പഠിക്കാനും ഉള്ളിലുള്ള കഴിവുകൾ പുറത്തെടുക്കാനും ഇൗ ‘ഒഴിവുസമയം’ വിനിയോഗിക്കാം. അങ്ങനെ നിരവധി പേർ വിനിയോഗിക്കുന്നുമുണ്ട്​. അത്തരത്തിലൊരാളാണ്​ ഫിസ ഫാത്തിമയെന്ന കൊച്ചുമിടുക്കി. അറബിക്​ കാലിഗ്രഫിയിൽ ഇൗ 12കാരി വരച്ചെടുത്ത കലാരൂപങ്ങൾക്ക്​ ഭംഗിയേറെയാണ്​. ജാബിരിയ ഇന്ത്യൻ സ്​കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന ഫിസ നൈസർഗികമായ കഴിവിനെ വളർത്താൻ യൂട്യൂബ്​ ഉൾപ്പെടെ സമൂഹമാധ്യമങ്ങളും ഉപയോഗപ്പെടുത്തി.

തൃശൂർ പാടൂർ സ്വദേശി നജീബി​​െൻറയും ശരീഫയുടെയും മകളാണ് ഫിസ ഫാത്തിമ. നിറഞ്ഞ പിന്തുണയുമായി മാതാപിതാക്കൾ കൂടെ നിന്നപ്പോൾ ഫിസയുടെ കരവിരുതിൽ നിരവധി ചിത്രങ്ങൾ​ ജന്മംകൊണ്ടു. കോവിഡ് കാലത്തെടുക്കേണ്ട മുൻകരുതലുകളെക്കുറിച്ച്​ നേരത്തേ ഫ്ലാറ്റിന്​ മുൻവശത്ത്​ ചുമരിൽ ഫിസ വരച്ച ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു. കോവിഡ് കാലത്ത്​​ ചെയ്യേണ്ടതെന്തെന്നും ചെയ്യാൻ പാടില്ലാത്തത്​ എന്തെന്നും സംബന്ധിച്ച്​​ കൊച്ചുവരകളും കുഞ്ഞുകുറിപ്പുകളുമായി സംവദിച്ചത്​ ഹൃദ്യമായിരുന്നു.

Tags:    
News Summary - covid-art-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.