കുവൈത്ത് സിറ്റി: കോവിഡ് വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ കുവൈത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യാഭ്യ ാസ മന്ത്രാലയം രണ്ടാഴ്ച കൂടി അവധി നീട്ടിയേക്കും. ദേശീയ ദിനാഘോഷം കഴിഞ്ഞ് മാർച്ച് ഒന്നിന് തുറക്കേണ്ട സ്വകാ ര്യ, സർക്കാർ സ്കൂളുകൾ നിലവിലെ തീരുമാനപ്രകാരം മാർച്ച് 15നാണ് തുറക്കുക.
ഇത് രണ്ടാഴ്ച കൂടി നീട്ടുന്നത് മന്ത്രാലയം പരിഗണിച്ചുവരികയാണ്. ഒരുമാസത്തിലേറെ അധികമായി അവധി നൽകേണ്ടി വരുേമ്പാഴുള്ള പ്രതിസന്ധി മറികടക്കാൻ ഇൗ വർഷം കരിക്കുലം വെട്ടിക്കുറക്കുന്നതും പരീക്ഷക്ക് ശേഷമുള്ള പൊതു അവധി റദ്ദാക്കുന്നതും ഉൾപ്പെടെയുള്ള സാധ്യതകൾ അധികൃതർ പരിഗണിക്കുന്നു. അടുത്ത ദിവസം നടക്കുന്ന ഉന്നതതല യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. സ്കൂളുകൾ വഴി കൊറോണ പരന്നാൽ സ്ഥിതി നിയന്ത്രണാതീതമാവുമെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ പരീക്ഷണത്തിന് നിൽക്കേണ്ടെന്ന് മന്ത്രാലയം തീരുമാനിച്ചത്.
സ്കൂൾ തുറന്നാലും സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഡയറക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ പെെട്ടന്ന് ലഭിച്ച ദീർഘ അവധി മുതലാക്കി സർക്കാർ സ്കൂളുകളിലെ അധ്യാപകർ ഉൾപ്പെടെ ഒരു വിഭാഗം ജീവനക്കാർ വിദേശരാജ്യങ്ങളിലേക്ക് പോയിട്ടുണ്ട്. ഇവരോട് ആരോഗ്യമന്ത്രാലയത്തിൽനിന്ന് വൈറസ് ബാധയില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കാണിച്ച് ജോലിക്ക് കയറിയാൽ മതിയെന്ന് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.