കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ ഫണ്ടിലേക്ക് സംഭാവന സ്വീകരിക്കാനായി ശനിയാഴ്ച കാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചതായി സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ 41 ചാരിറ്റി സംഘനടകള്‍ കാമ്പയിനില്‍ പങ്കെടുക്കും. മന്ത്രാലയത്തിെൻറ വെബ്‌സൈറ്റ് വഴിയാണ് കാമ്പയിൻ ഉദ്ഘാടനംചെയ്യുന്നത്. ഒാണ്‍ലൈന്‍ വഴിയാണ് സംഭാവന സ്വീകരിക്കുക. സാമൂഹിക ക്ഷേമ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ അസീസ് ശുഐബാണ് ഇക്കാര്യംഅറിയിച്ചത്.
കോവിഡ് 19 പ്രതിരോധിക്കാൻ സർക്കാർ രൂപവത്കരിച്ച പ്രത്യേക ഫണ്ടിൽ ഇതുവരെ 22,807,885 ദീനാര്‍ സംഭാവന ലഭിച്ചതായി ബന്ധപ്പെട്ടവൃത്തങ്ങള്‍ അറിയിച്ചു. രണ്ട് ദിവസം മുമ്പ് വരെയുള്ള കണക്കാണിത്. കുവൈത്ത് ഫണ്ട് ഫോര്‍ അറബ് ഇക്കണോമിക് ഡെവലപ്മെൻറ് ആണ് ഏറ്റവും വലിയ തുക സംഭവന ചെയ്തത്. ഒരു കോടി ദീനാറായിരുന്നു ഇവര്‍ സംഭവന ചെയ്തത്. ഏറ്റവും ചുരുങ്ങിയ സംഭാവന കുവൈത്തിലെ സാധാരണക്കാരന്‍ നല്‍കിയ 10 ദീനാറാണെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.