കുവൈത്തിൽ കുടുങ്ങിയ ലബനാൻ പൗരന്മാരെ നാളെ കൊണ്ടുപോവും

കുവൈത്ത്​ സിറ്റി: വിമാനയാത്ര വിലക്ക് മൂലം കുവൈത്തിൽ കുടുങ്ങിയ ലെബനോൻ പൗരന്മാരെ തിങ്കളാഴ്​ച നാട്ടിലേക്ക് കൊണ്ടുപോകും. ഉച്ചക്ക് ഒരുമണിക്ക് മിഡിൽ ഈസ്​റ്റ്​ എയർലൈൻസ് വിമാനത്തിലാണ് ലെബനോൻ പൗരമാരെ തിരിച്ചയക്കുക.

കുവൈത്ത് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ട്വിറ്ററിൽ അറിയിച്ചതാണ് ഇക്കാര്യം. കുവൈത്ത്​ വിമാനത്താവളത്തിൽനിന്ന്​ യാത്രാവിമാനങ്ങൾ നിർത്തിയതിന്​ ശേഷം ആദ്യമായാണ്​ ഒരു വിമാനം പറക്കാനൊരുങ്ങുന്നത്​. വരും ദിവസങ്ങളിൽ മറ്റു രാജ്യങ്ങളിലേക്കും വിമാനങ്ങൾക്ക്​ അനുമതി നൽകുമെന്നാണ്​ പ്രതീക്ഷ.

Tags:    
News Summary - covid 19: kuwait flight to lebanon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.