കോവിഡ്​ ബാധിതനായ കോഴിക്കോട്​ സ്വദേശി കുവൈത്തിൽ മരിച്ചു

കുവൈത്ത്​ സിറ്റി: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട്​ മാങ്കാവ്​ സ്വദേശി വലിയ പറമ്പത്ത്​ മാളിയേക്കൽ മഹ്​റൂഫ്​ (44) ആണ്​ മരിച്ചത്​. ഭാര്യയും രണ്ട്​ മക്കളുമടങ്ങുന്ന കുടുംബം കുവൈത്തിലുണ്ട്​. എ.ടി.സി കമ്പനിയിൽ ടെക്​നീഷ്യൻ ആയി ജോലി ചെയ്​തുവരികയായിരുന്നു.

ഒരാഴ്​ച മുമ്പാണ്​ ശൈഖ്​ ജാബിർ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്​. മംഗഫിലായിരുന്നു താമസം. ഭാര്യ: മഫീദ. മക്കൾ: മനാൽ, മൻഹ. പിതാവ്​: മുഹമ്മദ്​ കോയ. മാതാവ്​: ഇമ്പിച്ചി പാത്തുമ്മബി. സഹോദരങ്ങൾ: സഹ്​റത്ത്​, ഷംസുദ്ദീൻ, അസ്​ലം, അൻവർ, അക്​മൽ, റിയാസ്​, ഫിൻസൽ, സജിദ, ഹൈറുന്നിസ, സുഹ്​റാബി

Tags:    
News Summary - covid 19 kuwait death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.