കുവൈത്ത് പൊതുമരാമത്ത് മന്ത്രി അലി അൽ മൂസ
കുവൈത്ത് സിറ്റി: ആരോപണവിധേയനായ ആളുടെ സ്ഥാനം നോക്കാതെ അഴിമതി സംബന്ധിച്ച കുറ്റകൃത്യങ്ങളിൽ നടപടിയെടുക്കുമെന്നും അവ രാജ്യത്ത് മൂടിവെക്കില്ലെന്നും പൊതുമരാമത്ത് മന്ത്രി അലി അൽ മൂസ ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
കാർഷിക, മത്സ്യവിഭവ അതോറിറ്റിയിൽ ജോലിചെയ്യുന്ന 2 ഉദ്യോഗസ്ഥർക്കെതിരെ പൊതുഫണ്ട് കൈയേറ്റത്തിന് കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റി (നസ്ഹ) നടപടികൾ കൈക്കൊള്ളുന്നതു സംബന്ധിച്ചാണ് മന്ത്രി പ്രസ്താവനയിറക്കിയത്.
രാജ്യത്തിന്റെയും പൗരന്മാരുടെയും അവകാശങ്ങളും പൊതു ഫണ്ടുകളും സംരക്ഷിക്കുന്ന ശ്രമങ്ങളെ ശക്തമായി പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. കാർഷിക, മത്സ്യവിഭവ അതോറിറ്റികളിലെ ആരോപണവിധേയരായ ഉദ്യോഗസ്ഥർ 1993ലെ പൊതു ഫണ്ടുകളുടെ സംരക്ഷണ നിയമം ലംഘിച്ചു.
അഴിമതിവിരുദ്ധ ഏജൻസി അഴിമതിയുടെ എല്ലാ ഗുരുതരമായ വശങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തുമെന്നും പൊതുഫണ്ടുകളുടെ പൂർണമായ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി അലി അൽ മൂസ പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.