കുവൈത്ത് സിറ്റി: കുവൈത്തിൽ എല്ലാത്തരം ഭക്ഷ്യവസ്തുക്കളുടെയും കയറ്റുമതി നിരോധിച്ചു. ഭക്ഷ്യവസ്തുക്കളുടെയും ഉയർന്ന വിൽപ്പന വില നിശ്ചയിക്കാനുള്ള തീരുമാനവും കൈകൊണ്ടു. വാണിജ്യ വ്യവസായ മന്ത്രി ഒസാമ ബൂദായി ഇതു സംബദ്ധിച്ച തീരുമാനം പുറപ്പെടുവിച്ചു.
വാണിജ്യ വ്യവസായ മന്ത്രിയുടെ മുൻകൂർ രേഖാമൂലമുള്ള അനുമതിയില്ലാതെ, രാജ്യത്തിന് പുറത്തേക്ക് ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി ചെയ്യാനാകില്ലന്ന് മന്ത്രാലയം അറിയിച്ചു. സംഘർഷ പശ്ചാത്തലത്തിൽ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും വിപണി സ്ഥിരത വർധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് നടപടി.
തീരുമാനം പുറപ്പെടുവിച്ച തീയതി മുതൽ ഒരു മാസത്തേക്ക് നിയമം പ്രാബല്യത്തിലുണ്ടാകും. തീരുമാനം ലംഘിക്കുന്നവർ പിഴ ഒടുക്കേണ്ടിവരുമെന്നും മന്ത്രാലയം വ്യക്തമാക്കി. വിപണികൾ നിരീക്ഷിക്കുന്നത് ശക്തമായി തുടരും. വില സ്ഥിരത ഉറപ്പാക്കുന്നതിനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമലംഘകർക്കെതിരെ ആവശ്യമായ നിയമ നടപടികളും സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.