കുവൈത്ത് സിറ്റി: ആഭ്യന്തര സംഘർഷം കാരണം ദുരിതത്തിലായവർക്കുള്ള സഹായങ്ങളുമായി കുവൈത്തിൽനിന്ന് യമനിലേക്ക് പോയ കണ്ടെയ്നറുകൾ തടഞ്ഞുവെച്ചത് വിട്ടയച്ചു. കുവൈത്ത് ചാരിറ്റി സൊസൈറ്റി തയാറാക്കി അയച്ച അവശ്യസാധനങ്ങളടങ്ങിയ കണ്ടെയ്നർ ലോറികൾ സുരക്ഷാ കാരണങ്ങളാൽ അധികൃതർ ഒരാഴ്ചയായി തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. കുവൈത്തിലെ യമൻ എംബസിയുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ പരിശോധനാ നടപടികൾ പൂർത്തിയാക്കിയ ശേഷം ലോറികൾ വിട്ടുകൊടുക്കുകയും സഹായ വിതരണം പൂർത്തിയാക്കുകയും ചെയ്തതായി സംഘടന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.