കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിൽനിന്ന് ഫഹാഹീലിലേക്ക് പോകുന്ന കിങ് അബ്ദുൽ അസീസ് ബിൻ അബ്ദുൽറഹ്മാൻ റോഡിന്റെ ഒരു ഭാഗം താൽക്കാലികമായി അടക്കുന്നതായി ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു.
റോഡ് പണികളുടെ ഭാഗമായി ഫാസ്റ്റ് ലൈനും മധ്യപാതയും 15 ദിവസത്തേക്കാണ് അടച്ചിടുക.ഫഹാഹീലിലേക്ക് തെക്കോട്ട് പോകുന്ന ദിശയിൽ ഇഖില-ഫിന്താസ് റൗണ്ട് എബൗട്ട് മുതൽ സമീപ പ്രദേശങ്ങളിലേക്കുള്ള ഭാഗത്താണ് ഗതാഗത നിയന്ത്രണം
. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഡ്രൈവർമാർ ട്രാഫിക് അടയാളങ്ങൾ പാലിക്കുകയും നിർദേശിച്ച ബദൽ പാതകൾ ഉപയോഗിക്കുകയും ചെയ്യണമെന്ന് ട്രാഫിക് വകുപ്പ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.