വിമാന ഗതാഗതവുമായി ബന്ധപ്പെട്ട പരാതികൾ സഹൽ വഴി സമർപ്പിക്കാം; യാത്രക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കും -ഡി.ജി.സി.എ

കുവൈത്ത് സിറ്റി: വിമാന ഗതാഗതവുമായി ബന്ധപ്പെട്ട പരാതികൾ സഹൽ ആപ്ലിക്കേഷൻ വഴി സമർപ്പിക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) യാത്രക്കാരോട് അഭ്യർത്ഥിച്ചു. യാത്രക്കാരുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിനും തുടർനടപടികൾ വേഗത്തിലാക്കുന്നതിന്റെയും ഭാഗമായാണിത്.

വിമാന കാലതാമസം, ലഗേജ് പ്രശ്നങ്ങൾ, വിമാന റദ്ദാക്കലുകൾ, ബുക്കിംഗ് റദ്ദാക്കലുകൾ, വിമാന ഷെഡ്യൂളുകളിലോ ബുക്കിംഗ് ക്ലാസിലോ ഉള്ള മാറ്റങ്ങൾ, യാത്രക്കാരെ കയറ്റാൻ വിസമ്മതിക്കൽ, സാമ്പത്തിക ക്ലെയിമുകൾ, പാക്കേജ് ടൂറുകൾ, ഡമ്മി ബുക്കിംഗുകൾ എന്നിവയുൾപ്പെടെ വിവിധ വ്യോമയാന, യാത്രാ സംബന്ധിയായ പരാതികൾ സമർപ്പിക്കാൻ ഈ സേവനം ഉപയോഗപ്പെടുത്താം.

വിമാന റൂട്ട് മാറ്റങ്ങൾ, പറന്നുയർന്നതിന് ശേഷം വിമാനം തിരിച്ചിറക്കൽ, വിമാനത്തിനുള്ളിൽ പരിക്കുകളോ മരണങ്ങളോ, വ്യോമഗതാഗത വിപണിയുമായി ബന്ധപ്പെട്ട മറ്റ് പരാതികൾ എന്നിവയും യാത്രക്കാർക്ക് റിപ്പോർട്ട് ചെയ്യാമെന്ന് ഡി.ജി.സി.എ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച പോസ്റ്റിൽ വ്യക്തമാക്കി.

ഡിജിറ്റൽ ഗവൺമെന്റ് പ്ലാറ്റ്‌ഫോമുകൾ വഴി യാത്രക്കാരുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും യാത്രക്കാരും വ്യോമയാന അധികാരികളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.

Tags:    
News Summary - Complaints related to air travel can be submitted through Sahal; DGCA will ensure passenger rights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.