Posted On
date_range Updated On
date_range ഇസ്രായേലിനെ പിന്തുണച്ച ഇന്ത്യന്‍ നഴ്സിനെതിരെ പരാതി
കുവൈത്ത് സിറ്റി: കുവൈത്തില്‍ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ഇസ്രായേലിനെ പിന്തുണച്ച ഇന്ത്യന്‍ നഴ്സിനെതിരെ പരാതി.മുബാറക് ഹോസ്പിറ്റലിൽ ജോലിചെയ്യുന്ന ഇന്ത്യൻ നഴ്സിനെതിരെയാണ് അഭിഭാഷകൻ പബ്ലിക് പ്രോസിക്യൂഷനില്‍ പരാതി സമര്‍പ്പിച്ചത്. ഫലസ്തീന് വിഷയത്തില്‍ രാജ്യത്തെ പൊതുനിലപാടുകൾക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്ന് അഭിഭാഷകൻ അറിയിച്ചു. കുവൈത്തിലെ നിയമങ്ങൾ ലംഘിച്ചതിന് നഴ്സിനെ ശിക്ഷിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.