കുവൈത്ത് സിറ്റി: ‘എവിടെയെല്ലാം മലയാളി; അവിടെയെല്ലാം മലയാളം’ എന്ന മലയാളം മിഷെൻറ ലക്ഷ്യം ഉൾക്കൊണ്ട് മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ മലയാളം ക്ലാസുകൾ ആരംഭിക്കുന്നു. മലയാളം മിഷെൻറ നേതൃത്വത്തിൽ നാലു സർട്ടിഫിക്കറ്റ് കോഴ്സുകളാണ് സംഘടിപ്പിക്കുന്നത്. ഇത് പത്താം തരത്തിന് തത്തുല്യ കോഴ്സാണ്. കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിന് മലയാളം പഠിച്ചിരിക്കേണ്ടത് ഭാവിയിൽ ആവശ്യമായി വരും. കുവൈത്തിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള പഠനകേന്ദ്രങ്ങളിൽ കുട്ടികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു.
കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് (99456731), എസ്.എം.സി.എ (55584349), ഫ്രൻഡ്സ് ഓഫ് കണ്ണൂർ (95577404), സാരഥി കുവൈത്ത് (50390094), കെ.ഐ.ജി (97123008), കെ.കെ.ഐ.സി (66014181), കുവൈത്ത് മലങ്കര റീത്ത് മൂവ്മെൻറ് (99530755) എന്നീ പഠനകേന്ദ്രങ്ങളിലാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. പദ്ധതിയിൽ മുഴുവൻ ഭാഷാസ്നേഹികളുടെയും സഹകരണം ഉണ്ടാകണമെന്ന് മലയാളം മിഷൻ കുവൈത്ത് ചാപ്റ്ററിനു വേണ്ടി ജനറൽ കോഒാഡിനേറ്റർ ജെ. സജി അഭ്യർഥിച്ചു. ഔപചാരികമായി മലയാളം പഠിക്കാൻ അവസരം ലഭിക്കാത്തവരെ എഴുതാനും വായിക്കാനും പഠിപ്പിക്കുക എന്നതിനൊപ്പം, ജീവിതസാഹചര്യം അനുകൂലമല്ലാത്തതിനാൽ മലയാളപഠനം സാധ്യമാകാതെപോയ മലയാളി കുട്ടികളെ ഭാഷാജ്ഞാനമുള്ളവരാക്കി മാറ്റുക എന്നതും പദ്ധതി ലക്ഷ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.