സി.​െഎ.എസ്​ കുവൈത്ത് ഭാരവാഹികൾ അംബാസഡർ സിബി ജോർജിനെ സന്ദർശിച്ചപ്പോൾ

സി.​െഎ.എസ്​ കുവൈത്ത് ഭാരവാഹികൾ അംബാസഡറെ കണ്ടു

കുവൈത്ത്​ സിറ്റി: സെൻറർ ഫോർ ഇന്ത്യ സ്​റ്റഡീസ് കുവൈത്ത്​ നിർവാഹക സമിതി അംഗങ്ങൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. ജനറൽ സെക്രട്ടറി ശ്രീജിത്ത് എ. നായർ പ്രവർത്തന റിപ്പോർട്ടും പ്രസിഡൻറ്​ വിഭീഷ് തിക്കോടി ഭാവി പരിപാടികളും അംബാസഡറുമായി പങ്കുവെച്ചു.

ഗൾഫ് മേഖലയിലെ സാധ്യതകളും പ്രതിസന്ധികളും വിഷയത്തിൽ ഡോ. സി.വി. ആനന്ദബോസി​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച വെബിനാറി​െൻറ പഠന റിപ്പോർട്ട് ഉപദേശക സമിതി ചെയർമാൻ ഡോ. സുരേന്ദ്ര നായക് അംബാസഡർക്ക്​ കൈമാറി. വൈസ് പ്രസിഡൻറ്​ മഹേന്ദ്ര പ്രതാപൻ, കേന്ദ്ര എക്സിക്യൂട്ടിവ് കൗൺസിൽ അംഗങ്ങളായ സുധീർ മേനോൻ, ആശിഷ് താക്കൂർ, മണികാന്ത് വർമ എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.