ആസിമ മാളിൽ തുറന്ന സിനിസ്കേപിെൻറ ടിക്കറ്റ് കൗണ്ടർ
കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിലെ ആസിമ മാളിൽ സിനിസ്കേപ് 13 സ്ക്രീനുകൾ തുറന്നതായി കുവൈത്ത് നാഷനൽ സിനിമ കമ്പനി അറിയിച്ചു. രണ്ട് നിലകളിലായി 1300 സീറ്റുകളാണ് ആകെയുള്ളത്. ഡോൾബി വിഷൻ സാേങ്കതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള 290 പ്രീമിയം സീറ്റ് ഡോൾബി സിനിമയും ഇതിൽ ഉൾപ്പെടും. പശ്ചിമേഷ്യയിൽ ആദ്യമായി 84 സീറ്റുള്ള 4DX സ്ക്രീനും അവതരിപ്പിച്ചു. 270 ഡിഗ്രി പനോരമക് വ്യൂവിൽ സിനിമ ആസ്വദിക്കാൻ കഴിയുന്ന മൾട്ടി പ്രൊജക്ഷൻ സംവിധാനമാണിത്.
മെസനൈൻ ഫ്ലോറിൽ നാല് വി.െഎ.പി സ്ക്രീനുകളുണ്ട്. ഇതിൽ ആകെ 185 സീറ്റാണുള്ളത്. ഒരു വി.െഎ.പി സ്ക്രീനിന് അനുബന്ധമായി ലോബിയും പരിപാടികൾ നടത്താൻ സ്റ്റേജും ഉണ്ട്. സ്വകാര്യ കോർപറേറ്റ് പരിപാടികൾക്ക് ഇത് വിട്ടുനൽകും. ബാർകോ ലേസർ പ്രൊജക്ഷൻ, ഡോൾബി 7.1 ശബ്ദ സംവിധാനം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളിലൂടെ ഏറ്റവും മികച്ച സിനിമാസ്വാദനത്തിനാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ സിനിസ്കേപിന് പത്തിടങ്ങളിലായി 69 സ്ക്രീനുകൾ സ്വന്തമാണെന്ന് കുവൈത്ത് നാഷനൽ സിനിമ കമ്പനി സി.ഇ.ഒ നാസർ അൽ റൗദാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.