കുവൈത്ത് സിറ്റി സൗഹൃദ വേദിയുടെ ക്രിസ്മസ് പുതുവത്സര സൗഹൃദ സദസ്സിൽ ഫൈസൽ മഞ്ചേരി സംസാരിക്കുന്നു
ക്രിസ്മസ് പുതുവത്സര പരിപാടിയുടെ സദസ്സ്
കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി ഏരിയ സൗഹൃദ വേദിയുടെ കീഴിൽ ക്രിസ്മസ് പുതുവത്സര സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. സൗഹൃദ വേദി പ്രസിഡന്റ് അഭിലാഷ് അധ്യക്ഷത വഹിച്ചു. സദസ്സിനെ അഭിസംബോധന ചെയ്ത് കൊണ്ട് ഫൈസൽ മഞ്ചേരി സൗഹൃദ സന്ദേശം നൽകി.
അകറ്റി നിർത്തലിന്റെ രാഷ്ട്രീയം വിളയാടുന്ന ഈ കാലഘട്ടത്തിൽ പരസ്പരം ചേർത്ത് നിർത്തുന്ന ഇത്തരം ഇരിപ്പിടങ്ങളുടെ അനിവാര്യതയെ അദ്ദേഹം എടുത്തു പറഞ്ഞു. യൂസുഫ് കണിയാപുരം സ്വാഗതം ആശംസിച്ചു. അനിയൻ കുഞ്ഞ് പാപ്പച്ചൻ, ജയകുമാർ, ഷാജു എന്നിവർ ആശംസകൾ നേർന്നു. വിനോദ് കുമാർ, ഷാജു വാണിയംപാറ, ഉമർ ഫാറൂഖ് എന്നിവർ കവിതകളും ഗാനാലാപനങ്ങളും നടത്തി. നൗഫൽ കെ എം നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.