കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി വണ്ടൂർ നിയോജക മണ്ഡലം കമ്മിറ്റി, കിഴക്കൻ ഏറനാട്ടിൽ മുസ്ലിംലീഗിെൻറ വളർച്ചക്കും മുസ്ലിം വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടി പ്രവർത്തിച്ച ബാപ്പു ഹാജിയുടെ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഹ്രസ്വ സന്ദർശനാർഥം കുവൈത്തിലെത്തിയ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. കെ.എം.സി.സി വണ്ടൂർ മണ്ഡലം ട്രഷറർ നാസർ പോരൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ അനുസ്മരണപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റാസാഖ്, സെക്രട്ടറി എൻജിനീയർ മുഷ്താഖ്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഫഹദ് പൂങ്ങാടൻ എന്നിവർ സംസാരിച്ചു. റഷീദ് മമ്പാട്, സക്കീർ വണ്ടൂർ, അബി ഷരീഫ്, മുജീബ് കരുവാരകുണ്ട് എന്നിവർ സംബന്ധിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സിദ്ദീഖ് വണ്ടൂർ സ്വാഗതവും സാലി നീലാഞ്ചേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.