മന്ത്രി ഡോ. അംതൽ അൽ ഹുവൈല യുനിസെഫ് പ്രതിനിധിയുമായി കൂടിക്കാഴ്ചയിൽ
Posted On
date_range Updated On
date_range ശിശു സംരക്ഷണം: മന്ത്രി യുനിസെഫുമായി ചർച്ച നടത്തി
കുവൈത്ത് സിറ്റി: ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട് സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ കുവൈത്ത് യുനിസെഫ് പ്രതിനിധിയുമായി ചർച്ച ചെയ്തു. സാമൂഹ്യകാര്യം, കുടുംബ-ബാല്യകാര്യ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ ഡോ. അംതൽ അൽ ഹുവൈല, ഗൾഫ് ഏരിയയിലെ യുനിസെഫ് പ്രതിനിധി എൽതയേബ് ആദവുമാണ് കൂടിക്കാഴ്ച നടത്തിയത്.
ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട് യു.എൻ നടപ്പിലാക്കുന്ന പദ്ധതികളും പ്രാവർത്തികമാക്കലും ഇരുവരും ചർച്ചചെയ്തു. യുനിസെഫ് പ്രോഗ്രാം സ്പെഷലിസ്റ്റ് നൂർ അൽ ഹുവൈദിയും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.