കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ചാർട്ടർ വിമാനങ്ങൾ ബുധനാഴ്ച മുതൽ സർവിസ് നടത്തും. വിവിധ ട്രാവൽസുകൾ സ്വന്തം നിലക്കും പ്രവാസി സംഘടനകളുമായി സഹകരിച്ചും സർവിസ് നടത്തുന്നു. ജസീറ എയർവേസും പ്രത്യേക വിമാനങ്ങൾ അയക്കുന്നുണ്ട്. വന്ദേ ഭാരത് മിഷനേക്കാൾ ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും ചാർേട്ടഡ് വിമാനങ്ങളിൽ അധികതുക നൽകി പോകാൻ ധാരാളംപേർ തയാറായിട്ടുണ്ട്. 80 ദീനാറാണ് വന്ദേ ഭാരത് മിഷനിലെ ടിക്കറ്റ് നിരക്ക്. എന്നാൽ, ചാർട്ടർ വിമാനങ്ങൾക്ക് 115 ദീനാർ മുതൽ 135 ദീനാർവരെ ഇൗടാക്കുന്നു. വന്ദേ ഭാരതിെൻറ നാലാംഘട്ടത്തിൽ കുവൈത്തിൽനിന്ന് ഇന്ത്യയിലേക്ക് 12 വിമാനങ്ങളാണുള്ളത്. കേരളത്തിലേക്ക് മൂന്ന് വിമാനമുണ്ട്. ആദ്യ മൂന്ന് ഘട്ടങ്ങളിലായി കേരളത്തിലേക്ക് 10 വിമാനവും ഇന്ത്യയിലേക്കാകെ 21 വിമാനവുമാണ് ഉണ്ടായിരുന്നത്.
ഇൗ നിലയിൽ ഷെഡ്യൂൾ ചെയ്താൽ അത്യാവശ്യക്കാർക്കുപോലും നാട്ടിലെത്താൻ മാസങ്ങളെടുക്കും. ഇൗ സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് ടുതലാണെങ്കിലും ചാർട്ടർ വിമാനങ്ങൾ അനുഗ്രഹമാണ്. ജോലിയും വരുമാനവുമില്ലാതെ ഇവിടെ ദിവസങ്ങൾ തള്ളിനീക്കുക പ്രയാസമാണ്. അതുകൊണ്ടാണ് അധികനിരക്ക് നൽകി നാടണയാൻ ആളുകൾ തയാറാവുന്നത്. പ്രതിദിന വാണിജ്യ വിമാനങ്ങൾ വൈകാതെ ആരംഭിക്കുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.
മൂന്നു ഘട്ടങ്ങളിലായി കമേഴ്സ്യൽ വിമാന സർവിസ് ആരംഭിക്കാൻ തയാറെടുക്കുന്നതായി കുവൈത്ത് സേവനകാര്യ, പാർലമെൻററികാര്യ മന്ത്രി മുബാറക് അൽ ഹാരിസ് കഴിഞ്ഞദിവസം പറഞ്ഞു. ഒന്നാംഘട്ടത്തിൽ 30 ശതമാനം, രണ്ടാംഘട്ടത്തിൽ 60 ശതമാനം, മൂന്നാംഘട്ടത്തിൽ പൂർണതോതിൽ എന്നിങ്ങനെ സാധാരണ നിലയിലേക്ക് പ്രവർത്തനങ്ങൾ തിരിച്ചുകൊണ്ടുവരുകയാണ് ലക്ഷ്യം. വിദേശരാജ്യങ്ങൾ നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്നതിനനുസരിച്ച് വിമാന സർവിസിന് അനുമതി നൽകുമെന്ന് ഇന്ത്യൻ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയും വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ വാണിജ്യവിമാനങ്ങൾ വൈകാതെ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.