കുവൈത്ത് സിറ്റി: രാജ്യത്ത് അടുത്ത ദിവസങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും ഇടക്കിടെ നേരിയ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. പകൽസമയത്ത് മിതമായതും മേഘാവൃതവുമായ കാലാവസ്ഥയും രാത്രിയിൽ കടുത്ത തണുത്തും അനുഭവപ്പെടുമെന്ന് കാലാവസ്ഥവകുപ്പ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു.
വടക്കുപടിഞ്ഞാറൻ ഭാഗത്തുനിന്ന് ഉപരിതലത്തിൽ ഉയർന്ന മർദം അനുഭവപ്പെടുന്നതും തണുത്തവായു പിണ്ഡം ഉണ്ടാകുന്നതും തണുത്തതും ഇടത്തരവുമായ മേഘങ്ങൾക്ക് കാരണമാകുമെന്ന് കാലാവസ്ഥാ ഭൂപടങ്ങളും സംഖ്യാ മാതൃകകളും സൂചിപ്പിക്കുന്നുവെന്ന് ധരാർ അൽ അലി വിശദീകരിച്ചു.
ശനിയാഴ്ച പകൽ കാലാവസ്ഥ മിതവും ഭാഗികമായി മേഘാവൃതവുമായിരിക്കും. രാവിലെ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞിനും ഇടക്കിടെ നേരിയ മഴക്കും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ കാറ്റ് തെക്കുകിഴക്കൻ ദിശയിലേക്ക് നേരിയതോ മിതമായതോ ആയ വേഗത്തിൽ വീശും.
ശനിയാഴ്ച രാത്രി തണുപ്പുള്ളതായിരിക്കും. തെക്കുകിഴക്ക് മുതൽ വ്യത്യസ്ത ദിശകളിലേക്ക് മണിക്കൂറിൽ എട്ടു മുതൽ 26 കി.മീ വരെ വേഗതയിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശും. പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില 11 ഡിഗ്രി സെൽഷ്യസിനും 13 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കടൽ നേരിയതോ മിതമായതോ ആയിരിക്കും. ഒരു അടി മുതൽ മൂന്ന് അടി വരെ തിരമാലകൾ ഉണ്ടാകാം.
അതേസമയം, വെള്ളിയാഴ്ച പകൽ കാലാവസ്ഥ മിതമായതും ഭാഗികമായി മേഘാവൃതവുമായിരുന്നു. രാവിലെയും വൈകുന്നേരവും മൂടൽമഞ്ഞും പ്രകടമായിരുന്നു. വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് നേരിയതോ മിതമായതോ ആയ കാറ്റ് വീശി. മഞ്ഞിന്റെ സാന്നിധ്യം താപനിലയിലും വലിയ കുറവുണ്ടാക്കി. പകൽ ഉയർന്ന താപനില 10 ഡിഗ്രി സെൽഷ്യസിനും 12ഡിഗ്രി സെൽഷ്യസിനും ഇടയിലായി. വൈകീട്ടോടെ താപനിലയിൽ വീണ്ടും കുറവുണ്ടായി. ഇതോടെ രാത്രി തണുപ്പുകൂടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.