കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലിചെയ്യുന്ന വിദേശി പ്രഫഷനുകളുടെ ആധികാരികത ഉറപ്പാക്കുന്നതിന് എൻജിനീയർമാർക്കിടയിൽ നടത്തിയ പരിഷ്കരണം മറ്റു പ്രഫഷനുകളിലേക്കും വ്യാപിപ്പിക്കാൻ ആലോചന. വിദേശി എൻജിനീയർമാരുടെ സർട്ടിഫിക്കറ്റിെൻറ സാധുത കുവൈത്ത് എൻജിനീയറിങ് സൊസൈറ്റി മുഖേന പരിശോധിക്കുന്ന സംവിധാനമായിരുന്നു ഏർപ്പെടുത്തിയത്. എൻജിനീയർമാരുടെ വിസ പുതുക്കുന്നതിന് കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയുടെ അനുമതിപത്രം വേണമെന്ന് നിബന്ധന ഏർപ്പെടുത്തിയിരുന്നു. എൻജിനീയറിങ് ബിരുദം നേടിയ കോളജിെൻറ അംഗീകാരവും ഗ്രേഡും ഉൾപ്പെടെ പരിഗണിച്ച് മാത്രമാണ് എൻജിനീയേഴ്സ് സൊസൈറ്റി എൻ.ഒ.സി നൽകുന്നത്. ഇന്ത്യയിൽ നാഷനൽ ബോർഡ് ഒാഫ് അക്രഡിറ്റേഷൻ (എൻ.ബി.എ) അംഗീകാരം അടിസ്ഥാനമാക്കിയാണ് എൻ.ഒ.സി നൽകുന്നത്.
എൻ.ബി.എ അക്രഡിറ്റേഷൻ ഇല്ലാത്തവയും അതേസമയം യു.ജി.സി, എ.ഐ.സി.ടി.ഇ തുടങ്ങിയവയുടെ അംഗീകാരവുമുള്ള സ്ഥാപനങ്ങളിൽനിന്ന് യോഗ്യത നേടിയവരുമായ എൻജിനീയർമാരാണ് പ്രതിസന്ധിയിലായത്. ഇതേ മാതൃകയിൽ നിയമ മേഖലയിലും ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും ജോലി ചെയ്യുന്നവരുടെയെല്ലാം അക്കാദമിക യോഗ്യത സർട്ടിഫിക്കറ്റ് പരിശോധിക്കുന്ന സംവിധാനം ഏർപ്പെടുത്തണമെന്നാണ് ആലോചിക്കുന്നത്. അതത് മേഖലയിലെ കുവൈത്തിലെ അംഗീകൃത അസോസിയേഷനുകളുടെ മേൽനോട്ടത്തിൽ സർട്ടിഫിക്കറ്റ് പരിശോധിക്കുന്ന രീതിയാണ് പരിഗണനയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.