കുവൈത്ത് സിറ്റി: ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പണമടക്കലുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് അധിക ചാർജ് ഈടാക്കുന്നതിന് രാജ്യത്ത് നിരോധനം. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പുറത്തിറക്കിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി പണമടക്കുമ്പോൾ ഉപഭോക്താക്കളിൽനിന്ന് അധിക ഫീസോ കമീഷനോ ഈടാക്കാൻ പാടില്ലെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി. ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും ബാങ്ക് നിർദേശിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് ഇലക്ട്രോണിക് പേമെന്റ് സേവനദാതാക്കൾ വാണിജ്യ സ്ഥാപനങ്ങൾക്ക് കൈമാറി. പോയിന്റ് ഓഫ് സെയിൽ ടെർമിനലുകൾ, പേമെന്റ് ഗേറ്റ്വേകൾ, ഇ-വാലറ്റുകൾ ഉൾപ്പെടെ എല്ലാ ഡിജിറ്റൽ പേമെന്റ് ചാനലുകളിലും നിരോധനം ബാധകമാണ്.ലംഘനങ്ങൾ കണ്ടെത്തിയാൽ നിയമനടപടികളും സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നതടക്കം നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട കരാർ വ്യവസ്ഥകൾ പുതുക്കാനും സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.