കെഫാക് ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ജേതാക്കളായ ഈജിപ്ത് ടീം
കുവൈത്ത് : കേരള എക്സ്പാറ്റ്സ് ഫുട്ബാൾ അസോസിയേഷൻ കുവൈത്ത് അൽ അൻസാരി എക്സ്ചേഞ്ച് -മെട്രോ മെഡിക്കൽ കെയർ എന്നിവരുമായി സഹകരിച്ചു നടത്തിയ ഇന്റർ കോണ്ടിനെന്റൽ കപ്പ് 2022ൽ ഈജിപ്ത് ജേതാക്കളായി .
ഫൈനലിൽ ഐവറികോസ്റ്റിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (5-4) പരാജയപ്പെടുത്തിയാണ് ഈജിപ്ത് ജേതാക്കളായത്.ഫഹാഹീൽ സൂഖ് സബാ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ ഇന്ത്യ , കുവൈത്ത് , ബംഗ്ലാദേശ് , മാലി , ഘാന , കെനിയ , ഐവറികോസ്റ്റ് , ഈജിപ്ത് എന്നീ രാജ്യങ്ങൾ പങ്കെടുത്തു. മത്സരങ്ങൾ വീക്ഷിക്കാൻ ശ്രീജിത്ത് (ബിസിനസ് ഡെവലപ്മെന്റ് മാനേജർ അൽ അൻസാരി എക്സ്ചേഞ്ച് ),ഫൈസൽ ഹംസ (ബിസിനസ്സ് ഡെവലപ്മെന്റ് മാനേജർ അൽ അൻസാരി എക്സ്ചേഞ്ച്),അബു ഫവാസ് (പ്രഫഷനൽ ഫുട്ബാൾ അക്കാദമി ഹെഡ് ) , ബിജു ജോണി (കെഫാക് പ്രസിഡന്റ് ) വി.എസ്. നജീബ് (കെഫാക് ജനറൽ സെക്രട്ടറി ),അബ്ബാസ് (ടൂർണമെന്റ് കോഓഡിനേറ്റർ ),മൻസൂർ (അസി.ട്രഷറർ ),സുമേഷ് (അസി.സ്പോർട്സ് സെക്രട്ടറി ),ഫൈസൽ ഇബ്രാഹിം (മീഡിയ സെക്രട്ടറി ),ബിജു (പി.ആർ.ഒ),ബിജു (അഡ്മിൻ സെക്രട്ടറി ),ഹനീഫ (ജോ.സെക്രട്ടറി ),ജെസ്‌വിൻ (അസി.അഡ്മിൻ സെക്രട്ടറി ),ഷാജഹാൻ (ജോ.സെക്രട്ടറി ),റോബർട്ട് ബെർണാഡ് , സഹീർ ആലക്കൽ , നാസർ എന്നിവർ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.