സി.ബി.എസ്.ഇ കുവൈത്ത് ക്ലസ്റ്റർ അത്ലറ്റിക്സ് മീറ്റ് ജേതാക്കളായ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ
കുവൈത്ത് ട്രോഫിയുമായി
കുവൈത്ത് സിറ്റി: സി.ബി.എസ്.ഇ കുവൈത്ത് ക്ലസ്റ്റർ അത്ലറ്റിക്സ് മീറ്റിൽ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈത്ത് (ഐ.സി.എസ്.കെ) ചാമ്പ്യന്മാർ. തുടർച്ചയായി 21ാമത് തവണയാണ് സ്കൂൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കുന്നത്. അഹമദിയിലെ അൽ ഷബാബ് സ്പോർട്സ് ക്ലബിൽ നടന്ന അത്ലറ്റിക് മീറ്റിൽ കുവൈത്തിലെ 21 സ്കൂളുകൾ പങ്കെടുത്തു.
40 സ്വർണവും 12 വെള്ളിയും നാലു വെങ്കലവുമായി 165 പോയന്റ് നേടിയാണ് നേട്ടം. നാലു പുതിയ മീറ്റ് റെക്കോർഡുകളും എട്ട് വ്യക്തിഗത ചാമ്പ്യൻഷിപ്പുകളും സ്വന്തമാക്കി. അണ്ടർ 14 പെൺകുട്ടികളുടെ 4x100 മീറ്റർ റിലേയിൽ അനം ആരിഫ് ഖൻസാദ, ലൈബ സയ്യിദ്, പ്രിഷ അച്ചാർ, ആൻ എലിസബത്ത്, അണ്ടർ 17 പെൺകുട്ടികളുടെ 200 മീറ്ററിൽ അനുഗ്രഹ സൂസൻ വർഗീസ്, അണ്ടർ 17 ആൺകുട്ടികൾക്കുള്ള ഡിസ്കസ് ത്രോയിൽ റോൺ നിജു, അണ്ടർ 19 ആൺകുട്ടികളുടെ ലോങ് ജംപിൽ കിരൺ സന്തോഷ് കുമാർ എന്നിവർ പുതിയ മീറ്റ് റെക്കോഡുകൾ സ്ഥാപിച്ചു.
ജയ്സൺ ഡൊണാൾഡ് (അണ്ടർ 14 ആൺ), ലൈബ സെയ്ദ് (അണ്ടർ 14 പെൺ), ആനന്ദ് അർജുൻ (അണ്ടർ 17 ആൺ), അനുഗ്രഹ സൂസൻ വർഗീസ് (അണ്ടർ 17 പെൺ), നിസാർ ഫാഹിമുദ്ദീൻ (അണ്ടർ 19 ആൺ), ഡിയോൺ ഡാനിയൽ ലൂയിസ് (അണ്ടർ 19 ആൺ), ഹെലോൺ മാത്യു (അണ്ടർ 19 പെൺ), സാനിയ ഷാജൻ (അണ്ടർ 19 പെൺ) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.
പ്രായം അടിസ്ഥാനമാക്കിയുള്ള ആറ് വിഭാഗങ്ങളിലും ഐ.സി.എസ്.കെ ആധിപത്യം പുലർത്തി. ഐ.സി.എസ്.കെ പ്രിൻസിപ്പലും സീനിയർ അഡ്മിനിസ്ട്രേറ്ററുമായ ഡോ.വി. ബിനുമോൻ, ഫിസിക്കൽ എജുക്കേഷൻ വിഭാഗം മേധാവി ഡോ.കെ. ശ്യാം, മുരളി മാണിക്യം, ഷറഫലി അറങ്ങാടൻ, ഇപ്പർള ലക്ഷ്മി തുടങ്ങിയവരുടെ പിന്തുണയാണ് വിജയത്തിനു പിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.