കായംകുളം എൻ.ആർ.ഐ കുവൈത്ത് പുതിയ ഭാരവാഹികളും അംഗങ്ങളും
കുവൈത്ത് സിറ്റി: കായംകുളം എൻ.ആർ.ഐ (കായൻസ്) കുവൈത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ബി.എസ്. പിള്ളയെയും, ജനറൽ സെക്രട്ടറിയായി അബ്ദുൽ വഹാബിനെയും, ട്രഷററായി ഖലീലിനെയും തെരെഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ശ്രീകുമാർ കെ.ജി, വിപിൻ മങ്ങാട് (വൈസ്.പ്രസിഡന്റ്മാർ), സതീഷ് സി. പിള്ള, ബിജു പാറയിൽ (സെക്രട്ടറിമാർ), ഗോപാൽ (കൾച്ചറൽ സെക്രട്ടറി), അരുൺ സോമൻ (കമ്യൂണിറ്റി വെൽഫെയർ കൺവീനർ), സുചിത വിപിൻ (വനിതാ വിഭാഗം കോഓഡിനേറ്റർ), സുനിൽ എസ്. എസ്, ബിജു ഖാദർ, രഞ്ജിത്ത്, മധുക്കുട്ടൻ, ഹരി പത്തിയൂർ, സിനിജിത് ദേവരാജൻ, അനീഷ് കെ. അശോക്, വിപിൻ രാജ്, മനോജ് റോയ്, സജൻ ഭാസ്കരൻ, ഫിറോസ് കമറുദ്ദീൻ, അനീഷ് ആനന്ദ്, അൽ-അമീൻ, ശരത് പിള്ള, സാദത്ത്, അനീഷ് സ്വാമിദാസൻ (എക്സിക്യൂട്ടിവ് അംഗങ്ങൾ). മംഗഫ്, മെമ്മറീസ് ഹാളിൽ നടന്ന പരിപാടിയിൽ ഗോപാലകൃഷ്ണൻ മുഖ്യവരണാധികാരിയായി.
2004 മുതൽ ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന കായംകുളം കായൻസ് കുവൈത്ത് സാമൂഹിക-സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുന്നതിനോടൊപ്പം അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി കൂടുതൽ കർമ പരിപാടിപടികൾ ആവിഷ്കരിച്ചു നടപ്പാക്കുമെന്ന് പ്രസിഡന്റ് ബി.എസ്. പിള്ള അറിയിച്ചു. അബ്ദുൽ വഹാബ് സ്വാഗതവും ഖലീൽ നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.