കുവൈത്ത് സിറ്റി: തട്ടിപ്പുകൾ വർധിച്ചതോടെ വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഉണർത്തി ആഭ്യന്തര മന്ത്രാലയം. മന്ത്രാലയത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
അനൗദ്യോഗിക മാർഗങ്ങളിലൂടെ മന്ത്രാലയം യാതൊരു സമയത്തും ബാങ്ക് വിവരങ്ങൾ ആവശ്യപ്പെടാറില്ല. ഇത്തരം സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്കുചെയ്യുന്നത് മൂലം പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പു നൽകി. സംശയാസ്പദമായ ലിങ്കുകൾ ഒഴിവാക്കണമെന്നും, ഉപയോഗിക്കുന്ന വെബ്സൈറ്റുകളുടെ വിശ്വാസത ഉറപ്പാക്കണമെന്നും അധികൃതർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.