കാർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ ഇടവക ക്രിസ്മസ് കരോളിൽ ഫാ.നോവിൻ രാജ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ക്രിസ്മസിനെ വരവേറ്റ് കാർമേൽ മലങ്കര ഇവാഞ്ചലിക്കൽ കുവൈത്ത് ഇടവക ക്രിസ്മസ് കരോൾ. ഇടവകയുടെ ഗായക സംഘത്തിന്റെ ക്രിസ്മസ് ഗാനങ്ങൾ, ഇടവകയുടെ വിവിധ സംഘടനകളായ സഹോദരി സമാജം, യൂത്ത് ഫെലോഷിപ്, സൺഡേ സ്കൂൾ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു. ഇടവക വികാരി ഫാ.പ്രജീഷ് മാത്യു അധ്യക്ഷത വഹിച്ചു. ഫാ.നോവിൻ രാജ് ക്രിസ്തുമസ് സന്ദേശം നൽകി.തകർന്ന ഓരോ ഹൃദയത്തിനും രോഗശാന്തി കണ്ടെത്താനും, ക്ഷീണിച്ച ഓരോ ആത്മാവിനും വിശ്രമം കണ്ടെത്താനും, ഓരോ പാപിക്കും കൃപ കണ്ടെത്താനും വേണ്ടിയാണ് യേശു അവതരിച്ചതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ക്രിസ്മസ് കൺവീനർ രാഗിൽ രാജ്, ജോ. കൺവീനർ ജേക്കബ് ഷാജി, ബിന്ദു, ഇടവക സെക്രട്ടറി മൃദുൻ ജോർജ്, വൈസ് പ്രസിഡന്റ് ജോസ് തോമസ്, യൂത്ത് സെക്രട്ടറി സോണറ്റ് ജസ്റ്റിൻ, സഹോദരി സമാജം സെക്രട്ടറി ഷിജി ഡേവിസ്, ഇടവക കമ്മിറ്റി അംഗങ്ങളായ ജോൺസൺ മാത്യു, ജിതിൻ എബ്രഹാം, ഡെയ്സി വിക്ടർ, സിനിമോൾ, ജെമിനി എന്നിവർ ക്രിസ്മസ് കരോളിന് നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.