കർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ കുവൈത്ത് ഇടവക
ഏകദിന ക്യാമ്പ് വികാരി റെവ.സിബി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ സഭ നേതൃത്വത്തിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ഇടവക വൈസ് പ്രസിഡന്റ് ജിജി ജോൻ അധ്യക്ഷതവഹിച്ചു. സെന്റ് തോമസ് ഇവാഞ്ചലിക്കൽ ഇടവക കുവൈത്ത് വികാരി റെവ.സിബി ഉദ്ഘാടനം ചെയ്തു. ഏകദിന ക്യാമ്പിന്റെ ഈ വർഷത്തെ തീം ആയ ‘ക്രിസ്തുവിൽ വേരൂന്നി വളരുക’ എന്ന വിഷയത്തിൽ അദ്ദേഹം ക്ലാസ് എടുത്തു.
ഇടവക വികാരിയും സൈക്കോളജിസ്റ്റ് ആയ റെവ. പ്രജീഷ് മാത്യു ഡിപ്രഷനെ കുറിച്ച് കൗൺസിലിങ് ക്ലാസ് നടത്തി.ഇടവക അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഗെയിമുകൾ, പാട്ടുകൾ, ആക്ഷൻ സോങ് എന്നിവ ക്യാമ്പിന് അഴകേകി. രാഗിൽ രാജ്, ഷിജി ഡേവിസ്, ഡെയ്സി വിക്ടർ, മൃദുൻ ജോർജ്, ജേക്കബ് ഷാജി, പ്രിൻസ്, സോണറ്റ് ജസ്റ്റിൻ, ജിതിൻ എബ്രഹാം, ജോസ് തോമസ്, ജെമിനി സുനിൽ, ജോളി ജോൺ, ടെൻസി, സിനിമോൾ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.