Posted On
date_range Updated On
date_range കാർ വാടക മേഖലയിൽ 60 ശതമാനം ഡിമാൻഡ് കുറഞ്ഞു
കുവൈത്ത് സിറ്റി: കുവൈത്തിൽ കാർ വാടകക്ക് നൽകുന്ന ബിസിനസിൽ 60 ശതമാനം ഡിമാൻഡ് കുറഞ്ഞതായി റിപ്പോർട്ട്. കോവിഡ് പ്രതിസന്ധിയാണ് മറ്റു വ്യാപാര മേഖലകളെപ്പോലെ ഇൗ ബിസിനസിനെയും ബാധിച്ചത്. വാഹനങ്ങൾ ദിവസ വാടകക്കും മാസവാടകക്കും നൽകുന്നതിൽ ഇടിവ് വന്നിട്ടുണ്ട്. പല കമ്പനികളും നിലനിൽപ് ഭീഷണി നേരിടുന്നു.
ഇത് തൊഴിലാളികൾക്കും ജോലിനഷ്ട ഭീഷണി ഉയർത്തുന്നു. കോവിഡ് പ്രതിസന്ധി തുടങ്ങിയ സമയത്തിൽനിന്നാണ് 60 ശതമാനം കുറവുണ്ടായത്. ഇപ്പോൾ വിപണി ക്രമേണ തുറന്നുകൊടുക്കുന്ന ഘട്ടത്തിലാണ് രാജ്യം. അതുകൊണ്ടുതന്നെ വരും മാസങ്ങളിൽ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.