കുവൈത്ത് സിറ്റി: മനുഷ്യ ജീവിതത്തിെൻറ യഥാർഥ ലക്ഷ്യമായ പരലോക മോക്ഷം പ്രവാചക ചര്യയിലൂടെ പരിവർത്തിതരായ പ്രവാചകാനുചരന്മാരുടെ മാതൃക സ്വീകരിക്കുന്നതിലൂടെ മാത്രമേ സാധ്യമാകൂവെന്ന് യുവ പ്രഭാഷകനും തിരുവനന്തപുരം ജാമിഅ അൽ ഫുർഖാൻ ഫാക്കൽറ്റിയുമായ അർഷദ് താനൂർ പറഞ്ഞു. കുവൈത്ത് കേരള ഇസ്ലാഹി സെൻറർ രണ്ടുമാസമായി നടത്തിവരുന്ന ‘ജീവിത ലക്ഷ്യം പരലോക മോക്ഷം’ ദ്വൈമാസ കാമ്പയിൻ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ ‘അധാർമികതയുടെ വ്യാപനവും ഇസ്ലാമിെൻറ പ്രതിരോധവും’ എന്ന വിഷയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രസിഡൻറ് പി.എൻ. അബ്ദുല്ലത്തീഫ് മദനി പ്രഭാഷണം നടത്തി. വൈസ് പ്രസിഡൻറ് സക്കീർ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കൺവീനർ സമീർ എകരൂൽ കാമ്പയിൻകാല പ്രവർത്തനങ്ങളുടെ അവലോകനം നിർവഹിച്ചു. വിവിധ ഘട്ടങ്ങളിൽ നടത്തിയ ക്വിസ് മത്സരങ്ങളുടെ മെഗാ പ്രൈസ് സമാപന സമ്മേളനത്തിൽ വിതരണം ചെയ്തു. സെൻറർ ജനറൽ സെക്രട്ടറി സുനാഷ് ശുകൂർ സ്വാഗതവും ദഅ്വാ സെക്രട്ടറി എൻ.കെ. അബ്ദുസ്സലാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.