കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെ.െഎ.ജി കുവൈത്ത്) നടത്തുന്ന ‘സൗഹൃദം പൂ ക്കുന്ന സമൂഹം’ കാമ്പയിനിെൻറ ഭാഗമായുള്ള വിവിധ പരിപാടികൾക്ക് തുടക്കമായി. ഏരിയതല സൗഹൃദസംഗമങ്ങളിൽ ആദ്യത്തേത് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടന്നു. ടി.പി. മുഹമ്മദ് ശമീം കാമ്പയിൻ പ്രമേയം വിശദീകരിച്ച് മുഖ്യപ്രഭാഷണം നിർവഹിച്ചു. മതങ്ങളുടെ അന്തർധാരകളിൽ ദർശിക്കാൻ സാധിക്കുക താള െഎക്യമാണെന്നും ഇതിനെ കാത്തുസൂക്ഷിച്ചുകൊണ്ട് നല്ല സാമൂഹിക സാഹചര്യം സൃഷ്ടിക്കാൻ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. കെ.െഎ.ജി അബ്ബാസിയ ഏരിയ പ്രസിഡൻറ് സിദ്ദീഖ് ഹസൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ പരിപാടി ഉദ്ഘാടനം ചെയ്തു. യൂസുഫ് സകരിയ സ്വാഗതവും എസ്.പി. നവാസ് നന്ദിയും പറഞ്ഞു. എം.കെ. ഗഫൂർ കവിത ആലപിച്ചു. സൗഹാര്‍ദവും സമാധാന അന്തരീക്ഷവും തകര്‍ക്കാന്‍ തല്പരകക്ഷികള് ശ്രമിക്കുന്ന സാഹചര്യത്തിലാണ് ‘സൗഹൃദം പൂക്കുന്ന സമൂഹം’ എന്ന തലക്കെട്ടില്‍ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 10വരെ കെ.െഎ.ജി കാമ്പയിൻ സംഘടിപ്പിക്കുന്നത്. ജനസമ്പര്‍ക്ക പരിപാടികള്‍, ലഘുലേഖ വിതരണം, സൗഹൃദസദസ്സുകള്‍, പൊതുസമ്മേളനം എന്നിവയാണ് നടക്കുക. മാര്‍ച്ച് എട്ടിന് വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്ക് അബ്ബാസിയ ഇൻറഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂളിലാണ് പൊതുസമ്മേളനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.