ദേശീയദിനത്തില്‍ ഡബ്ള്‍ ഡക്കര്‍ ബസുകള്‍ നിരത്തിലിറക്കി സിറ്റി ബസ്

കുവൈത്ത് സിറ്റി: ദേശീയ-വിമോചന ദിനാഘോഷത്തിന്‍െറ സമ്മാനമായി സിറ്റി ബസ് കമ്പനി യാത്രക്കാര്‍ക്കായി ഡബ്ള്‍ ഡക്കര്‍ ബസ് സര്‍വിസ് ആരംഭിക്കുന്നു. പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തില്‍ കമ്പനിയുടെ ഭരണസമിതി മേധാവിയും എക്സിക്യൂട്ടിവ് പ്രസിഡന്‍റുമായ നബീല്‍ അല്‍ ജുറൈസിയാണ് ഇക്കാര്യം അറിയിച്ചത്. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റിന്‍െറ സഹകരണത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി രാജ്യത്തെ ഗതാഗത കുരുക്ക് കുറക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റൂട്ടുകള്‍ തിരിച്ചറിയാനുള്ള ജി.പി.എസ് സംവിധാനവും വൈ-ഫൈ സൗകര്യവുമുള്ള ബസുകള്‍ രാജ്യത്ത് ഈ ഇനത്തില്‍ ആദ്യത്തേതാണ്. പൊതു യാത്രാസൗകര്യം ഉപയോഗപ്പെടുത്താന്‍ ഇത് പ്രചോദനമാവുമെന്നാണ് പ്രതീക്ഷയെന്ന് നബീല്‍ അല്‍ ജുറൈസി കൂട്ടിച്ചേര്‍ത്തു.  
 

Tags:    
News Summary - bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.